കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ സി.ഐ.എസ്.എഫ്., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീന്‍ കുമാര്‍, കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ സന്ദീപ് എന്നിവര്‍ മുഖ്യപ്രതികളായ കേസിലാണ് വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. കോഴിക്കോട്, മലപ്പുറം, അമൃതസര്‍, ഹരിയാന എന്നിവങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലെ റെയ്ഡിനൊപ്പം തന്നെ ഇടനിലക്കാരുടെ വീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. മലപ്പുറം വിജിലന്‍സ് ഡിവൈ.എസ്.പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
സ്വര്‍ണ കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തല്‍. 2023 ല്‍ മലപ്പുറം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് വിജിലന്‍സിന് കൈമാറുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസഥരുടെ വീടുകളില്‍ ഇങ്ങനെയൊരു വിജിലന്‍സ് റെയ്ഡ് ഇതാദ്യമായാണ് നടക്കുന്നത്.
Discussion about this post