കര്‍ഷകരുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണിയൊരുക്കാന്‍ കൃഷി വകുപ്പ് വഴി കേരള ഗ്രോ ബ്രാന്‍ഡഡ് ഷോപ്പുകള്‍ തുറക്കുന്നു. കാര്‍ഷികോല്‍പ്പന്ന വിപണന വികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യഘട്ടം 15 ഷോപ്പുകളാണ് തുറക്കുക. തിരുവനന്തപുരത്ത് രണ്ടും മറ്റു ജില്ലകളില്‍ ഓരോ ഷോപ്പും തുറക്കും.
വെള്ളയും പച്ചയും നിറത്തില്‍ ഒരേ മാതൃകയിലാണ് ഷോപ്പുകള്‍. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് കൃഷിഭവന്‍ വഴിയുള്ള അപേക്ഷകള്‍ ജില്ലാ, സംസ്ഥാന തല സമിതികള്‍ പരിശോധിച്ചാണ് ബ്രാന്‍ഡ് നല്‍കുക. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, ജി.എസ്.ടി. ഉള്‍പ്പെടെ എല്ലാ ലൈസന്‍സുകളും വേണം. ഉല്‍പ്പന്നങ്ങളിലെ മൂലക പരിശോധന നടത്തണം. ഗുണമേന്മ ഉറപ്പാക്കണം, ആകര്‍ഷകമായ പാക്കിങ് നിര്‍ബന്ധമാണ്. ഇതിനായി സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു.
പരിശോധനകള്‍ക്ക് ശേഷം ബ്രാന്‍ഡിങ് അനുവദിക്കുന്നതോടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാര്‍ അംഗീകൃതമായി മാറും. കമ്മീഷന്‍ ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാല്‍ ഉല്‍പ്പാദകര്‍ക്ക് മികച്ച വില ലഭിക്കും. കൃഷിക്കൂട്ടങ്ങള്‍, അഗ്രോ പ്രൊഡ്യൂസേഴ്‌സ് കമ്പനികള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്കാണ് ഷോപ്പ് നടത്തിപ്പിന് ചുമതല. കൃഷി അസി. ഡയറക്ടര്‍ മേല്‍നോട്ടം വഹിക്കും.
കര്‍ഷകരുടെയും കാര്‍ഷികോല്‍പ്പാദക കമ്പനികളുടെയും അറൂനൂറില്‍പ്പരം ഉല്‍പ്പന്നങ്ങള്‍ക്ക് ഇതിനകം കേരള ഗ്രോ ബ്രാന്‍ഡുകള്‍ അനുവദിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ ഷോപ്പുകള്‍ വഴി ലഭിക്കും. കൃഷിവകുപ്പ് ഫാമുകള്‍, കെയ്‌കോ, ഹോര്‍ട്ടികോര്‍പ്, ഓയില്‍ പാം, നാളികേര വികസന കോര്‍പറേഷന്‍ തുടങ്ങി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും ഷോപ്പുകള്‍ വഴി ലഭിക്കും. നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡിങ്ങിനായി അപേക്ഷിച്ചിട്ടുണ്ട്.












Discussion about this post