തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ സാഹചര്യത്തില്‍ ജമ്മു കശ്മീരിലും ഹരിയാനയിലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ചര്‍ച്ചകള്‍ സജീവമായി. ഇന്ത്യസഖ്യത്തിന്റെ വിജയത്തോടെ ജമ്മു കശ്മീരില്‍ മുഖ്യമന്ത്രിയായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയുടെ തിരിച്ചുവരവ് ഉറപ്പായി. ഹരിയാണയിലെ ഹാട്രിക് ജയം നേടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി നയാബ് സിങ് സൈനി ബി.ജെ.പി. സര്‍ക്കാരിനെ തുടര്‍ന്നും നയിക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു.
വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് ജമ്മു കശ്മീര്‍ രാഷ്ട്രീയത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഒമര്‍ നടത്തിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള മണ്ഡലത്തില്‍ ജയിലില്‍ക്കിടന്ന് മത്സരിച്ച ഒമര്‍ പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെ ജമ്മുകശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ ശപഥമെടുത്തിരുന്നു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിജ്ഞ മറന്ന് ഒമര്‍ രണ്ട് മണ്ഡലത്തില്‍ മത്സരിക്കുകയായിരുന്നു. കശ്മീരിലെ സുപ്രധാന നേതൃമുഖമായ ഒമറിന്റെയും പാര്‍ട്ടിയുടെയും വിജയം ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യസഖ്യത്തിനും വന്‍ നേട്ടാണ്.
ഹരിയാനയില്‍ മുഖ്യമന്ത്രി പദവിയില്‍ 200 ദിവസം കഴിഞ്ഞ സൈനി പദവിയില്‍ തുടരും. കഴിഞ്ഞ മാര്‍ച്ച് 12നാണ് സൈനി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 10 വര്‍ഷം അധികാരത്തിലിരുന്ന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ മറികടക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി.ജെ.പി. സൈനിയെ രംഗത്തിറക്കിയത്. നേരത്തേ സംസ്ഥാന അധ്യക്ഷനായിരുന്ന സൈനി പാര്‍ട്ടിയുടെ അടിത്തറയറിഞ്ഞാണ് കരുനീക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തില്‍ അഞ്ചുസീറ്റ് നഷ്ടപ്പെട്ടെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്തി കേടുതീര്‍ക്കാന്‍ സൈനിക്കു കഴിഞ്ഞു.
Discussion about this post