അമ്പതിലധികം പേർ ലൈംഗികമായി ഉപദ്രവിച്ചെന്ന പ്രക്കാനം സ്വദേശിനിയായ കായികതാരത്തിൻ്റെ വെളി പ്പെടുത്തലിൽ 15 പേർ കൂടി അറസ്റ്റിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം 20 ആയി. എല്ലാ പ്രതികളെയും റിമാൻഡ് ചെയ്തു. പത്തനംതിട്ട കൊന്നമൂട് പരാലിൽ ഷംനാദ് (20), പേട്ട പുതുപ്പറമ്പിൽ അഫ്സൽ (21), സഹോദരൻ ആഷിക്ക് (20), കടമ്മനിട്ട ആമാം പാറയ്ക്കൽ നിധിൻ പ്രസാദ് (21), പ്രമാടം കൊമ്പിൽ കിഴക്കേതിൽ അഭിനവ് (18), വാഴമുട്ടം ഈസ്റ്റ് കൈലാസം കാർത്തിക് (18), കുലശേഖരപതി കൊച്ചുപുരയിടം സുധീഷ് (27), താഴെവെട്ടിപ്രം ആനപ്പാറയ്ക്കൽ നൗഷാദ് (31), വി കോട്ടയം സ്വദേശിയായ പതിനേഴുകാരൻ, റാന്നി മന്ദി രം കണ്ണുംവിരുത്തിൽ അരവിന്ദ് (23), റാന്നി പേഴുംമൂട്ടിൽ അനന്ദു പ്രദീപ് (24), മന്ദിരം വിള യിൽ ബിവിഷ് (24), പാറയ് ക്കൽ ദീപു പി സുരേഷ് (22), കണ്ണം വിരുത്തിൽ ബിനു കെ ജോസഫ് (39), കാലായിൽ അഭിലാഷ്കുമാർ (19) എന്നിവരാണ് പിടിയിലായത്. സുബിൻ (24), വി കെ വിനീത് (30), കെ അനന്ദു ( 21), എസ് സന്ദീ പ് (30), ശ്രീനി എന്ന എസ് സുധി (24) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 13 വയസു മുതൽ പെൺകുട്ടിയുടെ സുഹൃ ത്തായ സുബിനാണ് ആദ്യം പീഡി പ്പിച്ചത്. തുടർന്ന് കൂട്ടുകാർക്ക് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമുള്ള കേസിൽ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്.
സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷൻ ചെയർ പേഴ്സൺ അഡ്വ. പി.സതീദേവി ആവശ്യപ്പെട്ടു.
Discussion about this post