കുടുംബ വാഴ്ചയ്ക്ക് അന്ത്യംകുറിച്ച് സിറിയയിൽ ഭരണം പ്രധാനമന്ത്രി മുഹമ്മദ് അൽ- ജലാലി വിമതർക്ക് കൈമാറി. പ്രധാനമന്ത്രി ഔദ്യോഗിക വസതി ഒഴിഞ്ഞു. സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വിമതസേന വളഞ്ഞതിനെ തുടർന്ന് പ്രസിഡൻ്റ് ബാഷർ ആസാദ് രാജ്യം വിട്ടതായും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്നും റിപ്പോർട്ടുണ്ട്. സിറിയയിൽ വിമത ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഭീകരസംഘടനയായി യു.എൻ പ്രഖ്യാപിച്ച ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്)ആണ് സിറിയൻ മേഖലയിൽ കടന്നുകയറിയത്.
നാലുവർഷം മുമ്പ് ബഷാർ അൽ അസദ് സർക്കാർ അടിച്ചമർത്തിയ അൽഖായ് ദ ബന്ധമുള്ള വിമത ഭീകരരാണ് വീണ്ടും കരുത്താർജ്ജിച്ച് കടന്നാക്രമണം ആരംഭിച്ചത്. ഭീകരർ ഹയാത് തഹ്രീർ അൽ ഷാം, ദമാസ്കസ് ഉൾപ്പടെയുള്ള മൂന്ന് സുപ്രധാന നഗരങ്ങൾ പിടിച്ചെടുത്തു. സിറിയൻ പ്രസിഡൻ്റ് ആസാദിന് എതിരായ ആഭ്യന്തരയുദ്ധത്തിൽ ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ പിന്തുണയറിയിച്ചിരുന്നു.
സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന് മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നെന്നും ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു.
സിറിയയുടെ പൂർണ നിയന്ത്രണം വിമതരുടെ കെെയിലായതോടെ തിരശീല വീണത് ആഭ്യന്തര യുദ്ധത്തിനിടെ പ്രസിഡന്റ് ബഷർ അൽ അസദ് 14 വർഷമായി നടത്തിവന്ന ശ്രമങ്ങൾക്കുകൂടിയാണ്. പിതാവ് ഹാഫിസ് അൽ അസദിന്റെ പിന്തുടർച്ചാവകാശിയായി 2000-ലാണ് നേത്രരോഗവിദഗ്ധൻ കൂടിയായ ബഷർ അൽ അസദ് സിറിയൻ പ്രസിഡണ്ടായി സ്ഥാനാരോപിതനാവുന്നത്. സിറിയയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനാവുന്ന ഭരണാധികാരി എന്ന് ജനങ്ങൾ കരുതിയ അദ്ദേഹത്തിനെതിരെ പിന്നീട് വലിയ പ്രക്ഷോഭങ്ങൾതന്നെ നടന്നു.
Discussion about this post