മോഷണത്തിനായി തമിഴ്നാട്ടിൽ നിന്നെത്തിയ കുറുവാസംഘ ത്തിൽപെട്ടവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പൊലീസ്. ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണ കേസിൽ അറസ്റ്റിലായത് കുറുവാ സംഘത്തിൽപ്പെട്ട സന്തോഷ് സെൽവം ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നാണ് സാഹസികമായി പൊലീസ് ഇയാളെ പിടികൂടിയത്. എന്നാൽ, ഇയാൾക്കൊപ്പം പിടിയിലായ മണികണ്ഠൻ കുറുവാ സംഘത്തിൽപെട്ടതാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ പ്രതിയല്ലെന്നാന്ന് സൂചന.
എറണാകുളം പറവൂരിലെ മോഷണ ശ്രമങ്ങൾക്ക് പിന്നിലും കുറുവാ സംഘം തന്നെയാണോയെന്ന് പൊലിസ് പരിശോ ധിക്കുന്നുണ്ട്. വടക്കൻ പറവൂരിലെയും ചേന്ദമംഗലത്തെയും ഏഴ് വീടുകളിലാണ് മോഷണ ശ്രമമുണ്ടായത്. മോഷ്ടാക്കളുടെ കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
രാത്രികാല പട്രോളിങിന് പുറമേ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
കുറുവാസംഘത്തിൽപെട്ട 14 പേർ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് അറസ്റ്റിലായ സന്തോഷ് സെൽവം പൊലിസിന് മൊഴി നൽകിയത്. എന്നാൽ, ഇവർ എവിടെയാണ് തമ്പടിച്ചിരി ക്കുന്നത് എന്നതിനെപ്പറ്റിപ്പറ്റി വിവരം ലഭിച്ചിട്ടില്ല. സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
കുറുവാ സംഘത്തിൻ്റെ മോഷണ രീതി വിശദീകരിച്ച് പൊലീസ് ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കുണ്ടന്നൂർ പാലത്തിന് താഴെ കുടിൽകെട്ടി താമസിച്ചുവന്ന നിരവധി പേർ പൊലിസ് നിർദേശത്തെ തുടർന്ന് ഇവിടന്ന് ഒഴിഞ്ഞുപോയിട്ടുണ്ട്.
Discussion about this post