ഡല്‍ഹി നിയമസഭ പിടിക്കാനുറച്ച് പോരിനിറങ്ങുന്ന ബി.ജെ.പി. തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ആം ആദ്മി പാര്‍ട്ടി മുഴുവന്‍ സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു.
ആകെയുള്ള 70ല്‍ 29 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി.ജെ.പി. പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ മുന്‍ എം.പി. പര്‍വേഷ് സാഹിബ് സിങ് വര്‍മയാണ് മത്സരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍കജി മണ്ഡലത്തില്‍നിന്ന് ബി.ജെ.പി. നേതാവ് രമേഷ് ബിദുരി മത്സരിക്കും.
ആം ആദ്മി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ട് ബിജ്വാസര് മണ്ഡലത്തിലാണ് മത്സരിക്കുക. ഷീലാ ദീക്ഷിത് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലവ്ലി ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധിനഗര്‍ സീറ്റില്‍നിന്ന് ജനവിധി തേടും.
ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 15നാണ് ഡല്‍ഹി നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.
Discussion about this post