കേരളം സന്തോഷ് ട്രോഫി ഫൈനലിൽ കടന്നു ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തിൽ സെമി പോരാത്തിൽ മണിപ്പുരിനെ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഡിസംബർ 31-ന് നടക്കുന്ന ഫൈനലിൽ പശ്ചിമ ബംഗാളാണ് കേരളത്തിൻ്റെ എതിരാളികൾ. ഇത് 16 ാം തവണയാണ് കേരളം ഫൈനലിൽ കടക്കുന്നത്.
പി.പി.മുഹമ്മദ് റോഷൽ ഹാട്രികുമായി തിളങ്ങിയ മത്സരത്തിൽ അജ്സലും നസീബ് റഹ്മാനും കേരളത്തിനായി ഓരോ ഗോളുകൾ വീഴ്ത്തി. പെനാൽറ്റിയിലൂടെയാണ് മണിപ്പുർ ഒരു ഗോൾ തിരിച്ചടിച്ചത്.
Discussion about this post