സന്തോഷ് ട്രോഫി കിരീടം ബംഗാളിന്.ഇഞ്ചുറി ടൈമിലെ ഗോളിൽ കേരളത്തെ തകർത്ത് ബംഗാൾ സന്തോഷ് ട്രോഫിയിലെ 33-ാം കിരീടം ചൂടിയത്. റോബി ഹൻസ്‌ദയാണ് ബംഗാളിന്റെ വിജയഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്ന് ഹെഡറിലൂടെ കിട്ടിയ പന്ത് കേരള പ്രതിരോധ താരത്തെ മറികടന്ന് റോബി വലയിൽ വീഴ്ത്തുകയായിരുന്നു. ഈ ടൂർണമെന്റിലെ ടോപ് സ്കോററായ ബംഗാൾ താരത്തിന്റെ 12-ാം ഗോളാണിത്.
ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിലാണ് പിരിഞ്ഞത്. രണ്ടാം പകുതിയിൽ നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിർണായകമായ വിജയഗോളിനുള്ള സമയമായിരുന്നു. 94-ാം മിനിറ്റിൽ അനായാസമായി റോബി പന്ത് വലയിലെത്തിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചങ്കിലും പന്ത് ലക്ഷ്യംകാണാതെ പുറത്തേക്കുപോയി.
Discussion about this post