സംസ്ഥാനത്ത് ജനനനിരക്ക് കുത്തനെ കുറയുന്നതായി കണക്കുകൾ. നാഷണൽ ഹെൽത്ത് മിഷൻ പുറത്തുവിട്ട കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏപ്രിൽ- നവംബർ കാലയളവിൽ 70,000 കുട്ടികളുടെ കുറവാണുള്ളത്. 2024 ഏപ്രിൽ മുതൽ നവംബർ വരെ 2,13,230 കുട്ടികളാണ് ജനി ച്ചത്. എന്നാൽ 2023 – 24 ൽ കാലയളവിൽ നവജാതശിശുക്കളുടെ എണ്ണം 2,51,505 ആയിരുന്നു . 2022- 23 ൽ 2,82,906 കുട്ടികൾ ജനിച്ചിരുന്നതാണ് കുത്തനെ താഴ്ന്നത്.
ആരോഗ്യ വകുപ്പിലെ റീ പ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്തിൽ 2023-24 ൽ 2.50 ലക്ഷം ഗർഭിണികൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വർഷം 2.16 ലക്ഷമായി കുറഞ്ഞു. കുറേ വർഷങ്ങളായി ജനന നിരക്കിലെ കുറവ് പ്രകടമാണ്. 15 വർഷ ത്തിനുള്ളിലായി ഏതാണ്ട് അഞ്ച് ശതമാനത്തിനടുത്താണ് കുറവ്.
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ 2023ൽ ഇറങ്ങിയ റിപ്പോർട്ട് അനുസരിച്ച് 2010 ൽ ജനന നിരക്ക് 15.75 (ക്രൂ ഡ് ബർത്ത് റേറ്റ്) ശതമാനമായി രുന്നു. എന്നാൽ 2021 ആവുമ്പോഴേക്കത് 11. 94 ശതമാനമായി.
Discussion about this post