കേരള രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ വേണ്ടി ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രന്. കൊടകരയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസില്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ തിരൂര്‍ സതീഷന് പിന്നില്‍ താനെന്ന് പ്രചാരണം നടത്തിയെന്നും എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ തന്റെ പേര് വിളിച്ചു പറയുന്നതെന്നും ശോഭാ സുരേന്ദ്രന് ചോദിച്ചു. താന്‍ കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്ന് ഇപി ജരാജന് അടക്കമുള്ളവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന് ആരോപിച്ചു.
ശോഭാ സുരേന്ദ്രന് എന്ന പൊതുപ്രവര്‍ത്തക കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകരുതെന്ന് ഒന്നാമതായിട്ട് ആഗ്രഹിക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനാണ്. രണ്ടാമത് ഗോകുലം ഗോപാലന്. മൂന്നാമതായി ആഗ്രഹിക്കുന്നത് എന്റെ കൂടെ പാര്‍ട്ടി മാറാന്‍ വേണ്ടി ഡല്‍ഹി വരെ എത്തിയ, രാമനിലയത്തിലെ 101-ാം നമ്പര്‍ മുറിയില്‍ താമസിച്ച, 107-ാം നമ്പര്‍ മുറിയില്‍ ലെഡ്ജറില്‍ ഒപ്പുവച്ച് മുറിയെടുത്ത ശോഭാ സുരേന്ദ്രനെ കാണാന്‍ 102-ാമത്തെ മുറി കടന്ന് വരാന്‍ ബുദ്ധിമുട്ടുണ്ട്, ആ മുറിയില്‍ മന്ത്രി രാധാകൃഷ്ണന് ഉണ്ട് എന്ന് പറഞ്ഞ ഇ.പി.ജയരാജനാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രത്യേക രാഷ്ട്രീയ നേതാക്കളെ നിലനിര്‍ത്താനും ചില ആളുകളെ ഇല്ലായ്മ ചെയ്യാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. കരുവന്നൂര്‍ കേസ് തെളിയിക്കാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ദേശീയതലത്തില്‍ ആഭ്യന്തരമന്ത്രിയെ കണ്ട ഒരാളാണ് ഞാന്‍. കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്കു വേണ്ടിയാണത്. കരിമണല്‍ കര്‍ത്തയുടെ ഓഫറിനെ മാറ്റിവച്ച്, വലിയവലിയ കുത്തക മുതലാളിമാര്‍ പണം തന്ന് വിലക്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പോടാ പുല്ലെ എന്ന് പറഞ്ഞ് കേരളത്തിന്റെ മുമ്പില്‍ സത്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച സ്ത്രീക്കെതിരേ എന്തടിസ്ഥാനത്തിലാണ് ഈ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചത്.
ഇല്ലാത്ത ആരോപണങ്ങള്‍ കെട്ടിവെച്ച് കേരള രാഷ്ട്രീയത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് എന്നെ വീട്ടിലേക്ക് വിടാനാണ് ശ്രമമെങ്കില്‍ അങ്ങനെ ശ്രമിക്കുന്നവന്റെ മുഖപടം കേരളത്തില്‍ ചീന്തിയെറിഞ്ഞ് കളയാനുള്ള ആവശ്യത്തിനും അത്യാവശ്യത്തിനുമുള്ള ബന്ധങ്ങള്‍ എനിക്കും കേന്ദ്രതലത്തിലുണ്ട്. സതീഷന്റെ വാട്സാപ്പ് കോളും ഫോണ്‍കോളുകളും ചില പ്രത്യേക ആളുകളുടെ ഫോണ്‍കോളുകളും എടുപ്പിക്കാന്‍ പിണറായി വിജയന്റെ കൂടെ ഉള്ള പൊലീസിന് മാത്രമല്ല കഴിവുള്ളതെന്നും മനസിലാക്കിയാല്‍ നല്ലതെന്നും ശോഭാ സുരേന്ദ്രന് ഓര്‍മിപ്പിച്ചു.
Discussion about this post