കുടുംബത്തിലെ ഒരാളെ കൊലപ്പെടുത്തി ജയിലിൽ പോയ പ്രതി വർഷങ്ങൾക്കു ശേഷം ജാമ്യത്തിലിറങ്ങി ആ കുടുംബത്തിലെ തന്നെ രണ്ടു പേരെ കൂടി വീണ്ടും കൊലപ്പെടുത്തി. അയൽവാസിയായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെയാണ് കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ അജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെന്താമരയാണ് ഇപ്പോൾ ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്.
അഞ്ച് വർഷം മുമ്പായിരുന്നു അജിതയുടെ കൊലപാതകം. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് അതേ കുടുംബത്തിലെ തന്നെ രണ്ടുപേരെ കൂടെ പ്രതി കൊലപ്പെടുത്തിയത്.
Discussion about this post