കൊല്ലം കലക്ടറേറ്റ് വളപ്പിൽ തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റ്റ് പ്രവർത്തകർ നടത്തിയ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും.
നാലാം പ്രതി കിൽമാര തെരുവിൽ ഷംസുദീനെ (29, കരുവ) വെറുതെ വിട്ടു.
മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കരിംഷാ മസ്‌ജിദിനു സമീപം ഒന്നാം തെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്) എന്നിവരാണ് കുറ്റക്കാർ. അഞ്ചാംപ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി. 44-ാ സാക്ഷിയായി ഇയാളെ വിസ്തരിച്ചു.
Discussion about this post