മലപ്പുറത്തെ അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ സഹപ്രവർത്തകർ നൽകിയ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. അസിസ്റ്റൻ്റ് കമാൻഡന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥതല പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സഹപ്രവർത്തകരായ കമാൻഡോകളുടെ മൊഴിയിലുള്ളത് എന്നാണ് വിവരം.
വിനീതിന്റെ ആത്മഹത്യയിൽ, കൊണ്ടോട്ടി ഡിവൈ.എസ്.പി സേതുവിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിനീതിന്റെ സഹപ്രവർത്തകരായ എസ്.ഒ.ജി കമാൻഡോകളുടെ മൊഴി രേഖപ്പെടുത്തിയത്.
മൂന്ന് വർഷം മുൻപ് വിനീതിൻ്റെ സുഹൃത്തായ കമാൻഡോ സുനീഷ് ക്യാമ്പിലെ ട്രെയിനിങ്ങിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. സുനീഷിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് വിനീത് ചോദ്യം ചെയ്തതാണ് കമാൻഡൻ്റ് അജിത്തിനുള്ള വൈരാഗ്യത്തിന് കാരണമെന്നും മൊഴിയിലുണ്ട്.
Discussion about this post