വിമർശനങ്ങൾക്കിടെ ക്രിസ്തുമസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. പത്ത് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചു.
ഉത്സവ സീസൺ പ്രമാണിച്ച് പല സോണുകളിൽ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീർഥാടകരുടെ യാത്രക്കായി 416 സ്പെഷ്യൽ ട്രിപ്പുകളും അനുവദിച്ചു.
കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്പ് അനുവദിച്ചു. മെമുവിൻ്റെ സർവീസ് നേരത്തെ 6 മാസത്തേക്ക് നീട്ടിയപ്പോൾ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യങ്ങളും ഉയർന്നിരുന്നു. ചെറിയനാടാണ് പുതുതായി അനുവദിച്ചിരിക്കുന്ന സ്റ്റേഷൻ. പാലരുവി എക്സ്പ്രസ്, വേണാട് എകസ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിയത്.
Discussion about this post