ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള സ്ഥലങ്ങളല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നു എന്നും കോടതി ചോദിച്ചു. ഇനി മുതല്‍ ക്ഷേത്രങ്ങളില്‍ റീല്‍സ് എടുക്കുവാന്‍ അനുവാദനില്ലെന്നും കോടതി വ്യക്തമാക്കി. ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് ജസ്റ്റിസ് എം ദണ്ഡപാണി നിര്‍ദേശം നല്കി.
Discussion about this post