അനധികൃതമായി സാമൂഹികക്ഷേമ പെന്ഷന് കൈപറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ നടപടികളുടെ ഭാഗമായിമൃഗസംരക്ഷണ വകുപ്പില്‍ നടപടി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിലെ ഒരു മൃഗഡോക്ടറടക്കം 72 പേരുടെ പട്ടികയാണ് ധനവകുപ്പ് നല്‍കിയിരിക്കുന്നത്. ഇതിലധികവും പാര്‍ട്ട് ടൈം സ്വീപ്പര്‍മാരാണ്. ഇക്കാര്യം പരിശോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് അണ്ടര്‍ സെക്രട്ടറിയെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനു പുറമേ 72 പേര്‍ക്കും പറയാനുള്ളത് കേട്ടതിന് ശേഷമായിരിക്കും നടപടി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകും, മലപ്പുറം, കോഴിക്കോട് തുടങ്ങി എട്ട് ജില്ലകളിലെ 72 ജീവനക്കാരാണ് പണം അനധികൃതമായി കൈപ്പറ്റിയിരിക്കുന്നത്. ഈ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 18 ശതമാനം പലിശയോടെ പണം തിരിച്ചുപിടിക്കുന്നതിന് പുറമേ അച്ചടക്ക നടപടിയും സ്വീകരിച്ചേക്കും.
Discussion about this post