അനർഹമായി ക്ഷേമ പെൻഷൻ വാങ്ങിക്കൊണ്ടിരുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ നടപടികളുടെ ഭാഗമായി പെൻഷൻ കൈപ്പറ്റിയ 373 ജീവനക്കാർക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. തട്ടിപ്പ് നടത്തിയവരുടെ പട്ടികയിൽ അറ്റൻഡർമാരും ക്ലർക്കും നഴ്സിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെട്ടിട്ടുണ്ട്. ഈ ജീവനക്കാരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും.
തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ക്ഷേമപെൻകാരുടെ അർഹത വിലയിത്തി മുന്നോട്ട് പോകാനാണ് തീരുമാനം.
അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അനർഹർക്ക് കയറിക്കൂടാൻ അവസരം ഒരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
Discussion about this post