കൗമാര കലാ പൂരത്തിനു കേളികൊട്ടുണ രാൻ ഇനി ഒരുനാൾ മാത്രം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ പൊതുവിദ്യാഭ്യാസ ഡയ രക്ടർ പതാക ഉയർത്തുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തുടക്കമാകും.
63- കേരള സ്കൂൾ കലോത്സവത്തിൻ്റെ സെൻട്രൽ സ്റ്റേഡിയത്തിലെ ഒന്നാം വേദി എം. ടി- നിളയിൽ നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ ജി.ആർ അനിൽ, കെ.രാജൻ, എ.കെ ശശീ ന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ.എൻ. ബാലഗോപാൽ തുടങ്ങി 29 മുഖ്യാതിഥികൾ പങ്കെടുക്കും.
പതിനയ്യായിരത്തോളം വിദ്യാർഥികളാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ പങ്കെടുക്കാനായി തലസ്ഥാനത്ത് എത്തുന്നത്. രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു രാവിലെ 10 മുതൽ ആരംഭിക്കും. എട്ടിന് വൈകിട്ട് അഞ്ചിന് കലോത്സവത്തിന്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയാകും.
Discussion about this post