രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന നാലു പേർക്ക്. ഷൂട്ടിങ് താരം മനു ഭാകർ, ചെസ് ലോക ചാമ്പ്യൻ ഡി. ഗുകേഷ്, ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്, പാരാലിംപിക് താരം പ്രവീൺ കുമാർ എന്നിവരാണ് ഖേൽരത്ന പുരസ്‌കാര ത്തിനർഹരായത്.
മലയാളി നീന്തൽ താരം സാജൻ പ്രകാശ് അടക്കം 32 പേർ അർജുന അവാർഡിനും അർഹരായി. ഇതിൽ 17 താരങ്ങൾ പാരാ അത്‌ലറ്റുകളാണ്. പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരം മലയാളി ബാഡ്മിൻ്റൺ പരിശീലകൻ എസ്. മുരളീധരന് ലഭിച്ചു. പാരീസ് ഒളിമ്പിക്സിൽ ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ മനു ഭാക്കർ, 2018 ലെ ഐ.എസ്.എസ്.എഫ് ലോകകപ്പിൽ രാജ്യ ത്തിനായി രണ്ട് സ്വർണവും വെടിവച്ചിട്ടിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു. നിലവിലെ ലോക ചാമ്പ്യൻ ഡിങ് ലിറനെ കീഴടക്കി ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യനെന്ന നേട്ടത്തിനു പിന്നാലെയാണ് ഗുകേഷിനെ തേടി ഖേൽരത്നയെത്തുന്നത്. 2024 പാരിസ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടുന്നതിൽ നിർണായ കമായിരുന്നു ഹർമൻപ്രീതി ന്റെ ഗോളുകൾ. പാരാലിമ്പിക്സിലെ സ്വർണ നേട്ടമാണ് പ്ര വീൺ കുമാറിനെ തുണച്ചത്. 2017ലെ ഏഷ്യൻ ഇൻഡോർ ഗെയിംസിൽ 100 മീറ്റർ ബട്ടർ ഫ്ളൈസിൽ വെള്ളി നേടിയ താരമാണ് സാജൻ പ്രകാശ്. 2016ൽ ഗുവാഹത്തിയിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിം സിൽ 200 മീറ്റർ ബട്ടർഫ്ളൈ സ്, 1500 മീറ്റർ ഫ്രീസ്റ്റൈൽ, 48200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ഇനങ്ങളിലും സ്വർണം നേടിയിരുന്നു.
Discussion about this post