വിഖ്യാത ഇന്ത്യൻ ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സ യിലിരിക്കെ ഇന്നലെ വൈകിട്ട് 6.30 നായായിരുന്നു അന്ത്യം. ഗ്രാമീണ ജീവിതത്തെയും ചരിത്രത്തെയും പശ്ചാത്തലമാക്കി പച്ചയായ മനുഷ്യാവസ്ഥകളുടെ ഭാവങ്ങൾ ആവിഷ്കരിച്ച ചലച്ചിത്രകാരനാണ് ശ്യാം ബെനഗൽ.
ചലച്ചിത്രരംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുമതിയായ ദാദാസാഹിബ് ഫാൽ കെ അവാർഡ് (2007) ലഭിച്ചിട്ടുണ്ട്. കൂടാതെ 18 ദേശീയ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
1934ൽ ഹൈദരാബാദിലാണ് ജനനം.കന്നഡ ഫോട്ടോഗ്രഫറായിരുന്ന പിതാവ് ബി. ശ്രീധറിന്റെ കാമറ ഉപയോഗിച്ച് 12-ാം വയസിലാണ് ശ്യാം ബെനഗൽ ആദ്യ ചിത്രം എടുത്തത്. 1973ൽ പുറത്തിറങ്ങിയ അങ്കർ ആണ് ആദ്യ ചിത്രം. ഇതിനു മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. മൂന്നാമത്തെ ചിത്രമായ നിഷാന്ദ് കാൻ ചലച്ചിത്ര മേളയിൽ പാം ഡിഓറിന് നാമനിർദേശം ചെയ്യപ്പെട്ടു. നിഷാന്ത്, മന്ദാൻ, സുബൈദാ, സർദാരി ബീഗം തുടങ്ങിയാണ് പ്രധാന സിനിമകൾ. 1976ൽ രാജ്യം അദ്ദേഹത്തെ പദ്മശ്രീയും 1991ൽ പദ്മഭൂഷനും നൽകി ആദരിച്ചു. നാഷണൽ ഫിലിം ഡവലപ്മെൻ്റ് കോർപറേഷന്റെ ഡയറക്ടറായിരുന്നു. 2006 മുതൽ 2012 വരെ രാജ്യസഭാംഗമായിരുന്നു.
Discussion about this post