ചൈനയില്‍ കണ്ടെത്തിയ ഹ്യൂമന്‍മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി.) ബാധ കര്‍ണാടകയില്‍ രണ്ടുപേരില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. മൂന്ന് മാസവും എട്ട് മാസവും പ്രായമുള്ള കുഞ്ഞുങ്ങളിലാണ് വൈറസ്ബാധ കണ്ടെത്തിയത്. രണ്ടും ബെംഗളൂരുവിലാണ് സ്ഥിരീകരികരിച്ചിട്ടുള്ളത്. മൂന്ന് മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എട്ടുമാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ച് വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
‘രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഐ.സി.എം.ആര്. നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗകാരികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞത്’ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ രാജ്യത്ത് ആദ്യ എച്ച്.എം.പി.വി. കേസ് ബെംഗളൂരുവില്‍ സ്ഥിരീകരിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു.
യെലഹങ്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനും 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ട് കുട്ടികളും ബ്രോങ്കോപ് നിമോണിയ ബാധിച്ചാണ് ആശുപത്രിയില്‍ അഡ്മിറ്റായത്. 3 മാസം പ്രായമുള്ള കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്.) പതിവ് നിരീക്ഷണത്തിലാണ് എച്ച്.എം.പി.വി. കേസുകള്‍ തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
എച്ച്.എം.പി.വിയെ നേരിടാന്‍ രാജ്യം സുസജ്ജമെന്ന് ഐ.എം.സി.ആര്. രോഗബാധിതരായ ശിശുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ സമീപകാലത്തായി അന്താരാഷ്ട്ര യാത്രാ ചരിത്രമില്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. കൂടാതെ ഐ.സി.എം.ആറില്‍ നിന്നും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമില്‍ (ഐ.ഡി.എസ്.പി.) നിന്നും ലഭിക്കുന്ന നിലവിലെ വിവരമനുസരിച്ച് രാജ്യത്ത് ഇന്‍ഫ്ലുവന്‍സ, കടുത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ എന്നിവയിലൊന്നും അസാധാരണമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഐ.സി.എം.ആര്. പ്രസ്താവനയിലൂടെ പറഞ്ഞു. രണ്ട് എച്ച്.എം.പി.വി. രണ്ട് കേസുകള്‍ ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഐ.സി.എം.ആറിന്റെ പ്രസ്താവന.
Discussion about this post