ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 9 ജവാൻമാർക്ക് വീരമൃത്യു. 11 പേർക്ക് പരുക്കേറ്റു. ഇന്നലെ ഉച്ചയോടെ ബിജാപൂരിലെ ബെദ്രെ കുത്രു റോഡിലാണ് സംഭവം. ഛത്തിസ്ഗഡ് പൊലീസ് ഡിസ്ട്രിക്ട് റിസർവ് ഗാർഡിലെ ഇരുപതോളം അംഗ ങ്ങൾ സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ കുഴിബോംബ് ആക്രമണത്തിലാണ് ജവാൻമാർ കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകളെ നേരിടാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സേനയാണ് ഡിസ്ട്രിക്ട് റിസർവ് ഗാർഡ്.
റോഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് വാഹനം കടന്നുപോകുമ്പോൾ പൊട്ടി ത്തെറിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ നടന്ന ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണ് ഇന്നലെ യുണ്ടായത്. മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിലിനിറങ്ങുകയായിരുന്ന സേനാ വാഹത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ പൂർണമായും തകർന്നു. അവശിഷ്ടങ്ങൾ സമീപത്തെ മരത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് ബസ്തർ മേഖലയിലു ണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ സേനയുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്.
മാവോയിസ്റ്റുകളെ നേരിടാനുള്ള പ്രത്യേക സേനയായ ഡി.ആർ.ജിയിൽ പ്രദേശത്തെ ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരും കീഴടങ്ങിയ മാവോയിസ്റ്റുകളുമാണ് കൂടുതലായുള്ളത്. എഴുപതുകിലോയോളം സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ച തെന്ന് കരുതുന്നു. സ്ഫോടന ശക്തിയിൽ കോൺക്രീറ്റ് റോഡ് തകർന്ന് പത്തടിയിലേറെ ആഴമുണ്ടായി. വളരെ മുമ്പ് സ്ഥാപിച്ച കുഴിബോംബാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഐ.ഇ.ഡിയുമായി ബന്ധിച്ച വയർ മണ്ണിൽ ആഴത്തിലാണ് സ്ഥാപിച്ചത്. ഇതിനുമുകളിൽ പുല്ല് വളർന്നിരുന്നു.
ആക്രമണത്തെ അപലപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2026 ഓടെ രാജ്യത്തുനിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ചു.
Discussion about this post