മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലു പേര് പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്, തൃശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്, നിഖില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൃശൂര്‍, കണ്ണൂര്‍ സ്വദേശികളാണ് എല്ലാവരും. ഇവരെ തൃശൂര്‍ ഈസ്റ്റ് പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കിട്ടിയിട്ടില്ല. അഞ്ച് പേര് കൂടി സംഘത്തിലുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രിയാണ് പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയുടെ സ്കൂട്ടര്‍ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്ന സംഭവമുണ്ടായത്. ടൗണിലുള്ള എം.കെ. ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയില്‍ യൂസഫിനെയും സഹോദരന് ഷാനവാസു സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടര്‍ ഇടിച്ചു വീഴ്ത്തിയാണ് കവര്‍ച്ച നടത്തിയത്. ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയത്. പരിക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്. ഡ്രൈവര്‍ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നത്. അക്രമികള്‍ മൂന്നു പേരും മുഖം മൂടി ധരിച്ചിരുന്നു.
Discussion about this post