ഝാർഖണ്ഡിൻ്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊർഹാബാദി ഗ്രൗണ്ടിൽ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ. ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാറാണ് ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കുക.
ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.) നേതാവ് ഹേമന്ത് സോറൻ നാലാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. 81 അംഗ നിയമസഭയിൽ ജെ.എം.എം. നേതൃത്വത്തിലുള്ള സഖ്യത്തിന് 56 സീറ്റുകൾ ലഭിച്ചപ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് 24 സീറ്റുകളാണ് ലഭിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് റാഞ്ചി നഗരത്തിലുടനീളം ട്രാഫിക് ക്രമീകരണങ്ങൾക്കൊപ്പം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തി. സോറൻ ഒറ്റയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് ശേഷം മന്ത്രിസഭ വിപുലീകരിക്കാനാണ് തീരുമാനം.
രാഹുൽ ഗാന്ധി, ശരദ് പവാർ, മമത ബാനർജി എന്നിവരുൾപ്പെടെ ഇന്ത്യാകൂട്ടായ് മയിലെ നിരവധി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഈ പരിപാടിയുടെ ഭാഗമാകും.
Discussion about this post