ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 70 മണ്ഡലങ്ങളില്‍ ബുധനാഴ്ചയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഫെബ്രുവരി എട്ടിന് നടക്കും.
ആകെ 13,033 ബൂത്തുകളിലായി 1.55 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്.പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അരവിന്ദ് കെജ്രിവാള് തുടങ്ങിയവര്‍ അണിനിരന്ന തീവ്ര പ്രചാരണമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്.
തുടര്‍ച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാന്‍ ശ്രമിക്കുകയാണ് എ.എ.പി. 70 അംഗ അസംബ്ലിയില്‍ 62 സീറ്റ് നേടിയാണ് എ.എ.പി അധികാരത്തിലെത്തിയത്. ബിജെപി എട്ട് സീറ്റിലൊതുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിച്ചില്ല.
Discussion about this post