കണ്ണൂര്‍ കണ്ണപുരത്തെ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് റീജിത്തിനെ വധിച്ച കേസില്‍ മുഴുവന്‍ പ്രതികളും കുറ്റക്കാരാണെന്ന് കോടതി. ആര്.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകരായ ഒന്‍പത് പേരാണ് പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി എഴിന് വിധിക്കും. 19 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്.
ചുണ്ടയിലും പരിസരത്തുമുള്ള ആര്.എസ്.എസ്.ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്കരന്, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന് കോടതിക്ക് മുന്നില്‍ ഹാജരാക്കി.
2005 ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. സജീവ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ റീജിത്തിനെ ആര്.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Discussion about this post