വയനാട് ഡി.സി.സി. ട്രഷറർ എൻ.എം.വിജയന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൻ നിർദേശം നൽകി കോടതി. ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചന്റെയും എം.എൽ.എ. ഐ.സി.ബാലകൃഷ്ണന്റെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച് വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദേശം. കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
ഇവർ ഇരുവർക്കും കെകെ ഗോപിനാഥനുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് ഇന്നലെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് ഇതിനെതിരെ കോടതി നിർദേശം വന്നത്.
കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളും വയനാട്ടിലില്ലെന്ന വിവരത്തിന് പിന്നാലെയാണ് കോടതി നിർദേശം വന്നത്.
പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ വയനാട്ടിലില്ലാത്ത സ്ഥിതിയാണ്. അറസ്റ്റ് ഭയന്ന് ഇവർ മാറിനിൽക്കുന്നുവെന്നാണ് കരുതുന്നത്. ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട് ജില്ലയിൽ ഇല്ലെന്ന് കോൺഗ്രസ് പ്രവർത്തകര നേതാക്കളും സ്ഥിരീകരിക്കുന്നു
അതേസമയം വയനാട് സംഭവത്തിൽ പ്രതികരിക്കാൻ പോലും എം.പിയായ പ്രിയങ്ക ഗാന്ധി തയാറായിട്ടില്ല.
Discussion about this post