ഡോ. കമറുദ്ദിൻ പരിസ്ഥിതി പുരസ്കാരം ഡോ.എസ്.ഡി.ബിജുവിന
അഞ്ചാമത് (2024 ലെ) ഡോ.കമറുദ്ദീൻ പരിസ്ഥിതി പുരസ്കാത്തിന് ഡോ. എസ്. ഡി. ബിജുവിനെ തെരഞ്ഞെടുത്തു. ജൂറി ചെയർമാൻ ഡോ. എഫ്. ജോർജ് ഡിക്രൂസ്, എഴുത്തുകാരി ഒ.വി. ഉഷ, ഡോ. മധുസൂദനൻ വയലാ, ഡോ. സുഹ്റ ബീവി എന്നിവരടങ്ങുന്ന ജൂറി ഏകകണ്ഠമായാണ് ഡോ. എസ്. ഡി. ബിജുവിനെ തെരഞ്ഞെടുത്തത്.
ആഗോള തലത്തിൽ അറിയപ്പെടുന്ന ഉഭയജീവി ശാസ്ത്രജ്ഞനായ ഡോ .എസ്. ഡി. ബിജു ഡൽഹി സർവകലാശാലയിലെ പാരിസ്ഥിതിക പഠന വിഭാഗം സീനിയർ പ്രൊഫസറും, അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മ്യൂസിയം ഒഫ് കംപാരറ്റീവ് സുവോളജി അസ്സോഷിയേറ്റ് പ്രൊഫസറുമാണ്. ജൈവ വൈവിധ്യ മേഖലയിലെ, പ്രത്യേകിച്ചും ഉഭയജീവി വൈവിധ്യ സംബന്ധമായ, ഗവേഷണങ്ങൾ വിവിധ ശാസ്ത്ര ശാഖകളെ ഏകോപിപ്പിച്ചു കൊണ്ട് ജൈവ വൈവിധ്യ സംരക്ഷണത്തിൽ ഇന്ത്യയിലാകമാനവും ശ്രീലങ്ക , ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ നേരിട്ട് ചെലുത്തിയിട്ടുള്ള സ്വാധീനം കണക്കിലെടുത്താണ് അദ്ദേഹത്തെ ഈ അവാർഡിനായി തെരഞ്ഞെടുത്തത്.
25000 രൂപയും പ്രശസ്തിപത്രം ഫലകവും അടങ്ങിയതാണ് പുരസ്ക്കാരം.
2024 നവംബർ 13 ന് രാവിലെ 10 മണിക്ക് കേരള സർവകലാശാല കാര്യവട്ടം ബോട്ടണി ഡിപ്പാർട്ടുമെന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പുരസ്കാര വിതരണം നടത്തുമെന്ന് ഡേ.കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോ ഡൈവേഴ്സിറ്റി കൺസർവേഷൻ പ്രസിഡൻ്റ് ഡോ. ബി.ബാലചന്ദ്രൻ, സെക്രട്ടറി സാലി പാലോട് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
Discussion about this post