തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലെ ദുരവസ്ഥ തുറന്നു പറഞ്ഞ ഡോ. ഹാരിസിന്റെ ആരോപണങ്ങൾ തള്ളാതെ വിദ്ഗ്ധ സമിതി അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങുന്നതിലെ സാങ്കേതിക നൂലാമാലകൾ ഒഴിവാക്കണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. പർച്ചേസ് നടപടി അടിയന്തരമായി ലളിതമാക്കണമെന്നും ഹാരിസിന്റെ തുറന്നുപറച്ചിൽ അന്വേഷിച്ച സമിതിയുടെ റിപ്പോർട്ടിലുണ്ട്. ഡോ.ഹാരിസിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം സർവീസ് ചട്ടലംഘനമാണെങ്കിലും, നടപടി വേണ്ടെന്നാണ് ശുപാർശ. റിപ്പോർട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറും.
Discussion about this post