രാജ്യ തലസ്ഥാനമായ ഡൽഹിയിലും ഗുജറാത്തിലും വൻ മയക്കുമരുന്ന് വേട്ട. 900 കോടിയോളം രൂപ വിലവരുന്ന 80 കിലോ ഹെ ഗ്രേഡ് കൊക്കെയിനാണ് ഡൽഹിയിൽ പിടിച്ചെടുത്തത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയാണ് ജാനക് പുരിയിൽ നിന്നും നംഗോലിയിൽ നിന്നും കൊക്കെയ്ൻ പിടികൂടിയത്.
ഗുജറാത്ത് തീരത്ത് നിന്നും 700 കിലോ മെത്താംഫെറ്റമിൻ പിടികൂടിയതിനു പിന്നാലെയാണ് ഡൽഹിയിലും വൻ മയക്കുമരുന്ന് വേട്ട നടന്നത്. കൊറിയർ സെൻ്ററുകളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവത്തിൽ സോനാപത് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Discussion about this post