രാജ്യതലസ്ഥാനമായ ഡൽഹി തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ വിജയക്കുതിപ്പ്. വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ 27 വർഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബി.ജെ.പി. തിരിച്ചുപിടിക്കുന്നതിന്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാർട്ടിയുടെ കുത്തക തകർത്ത് ബി.ജെ.പി ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്നു. കേവലഭൂരിപക്ഷത്തിന് 36 സീറ്റ് വേണ്ടിടത്ത് ബി.ജെ.പി. ഇതിനോടകം 40 സീറ്റിൽ മുന്നിലാണ്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ രമേശ് ബിധൂരിയും പർവേശ് വർമയും കൈലാഷ് ഗെലോട്ടും മുന്നിട്ട് നിൽക്കുന്നു.
എന്നാൽ എ.എ.പിയുടെ നേതൃനിര ഒന്നാകെ കടുത്ത വെല്ലുവിളി നേരിടുകയാണ്. മുഖ്യമന്ത്രി അതീഷിയും എ.എ.പിയുടെ മുഖമായ കെജ്രിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവർ ചെറിയ വോട്ടിനാണെങ്കിലും തുടക്കത്തിൽ പിന്നിലാണ്. എ.എ.പിയുടെ വോട്ടുബാങ്കായിരുന്ന മധ്യവർഗം അവരെ കൈവിടുന്നതിൻ്റെ സൂചനയാണ് ലീഡിൽ തെളിയുന്നത്. കഴിഞ്ഞ രണ്ട് തവണയും വട്ടപൂജ്യമായിരുന്ന കോൺഗ്രസ് ഒരു സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ ലീഡ് നില ബി.ജെ.പി നിലനിർത്തിയാൽ എ.എ.പി യുഗത്തിന്റെ അവസാനമാകുമത്.
19 എക്സിറ്റ് പോളുകളിൽ 11 എണ്ണവും ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.
Discussion about this post