പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തദ്ദേശസ്ഥാപന വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കുന്ന നടപടികൾ പൂർത്തിയായി. ഡിജിറ്റൽ ഭൂപടവും അതിർത്തികൾ സംബന്ധിച്ച വിശദ വിവരങ്ങളും നിർദിഷ്ട വാർഡിലെ ജനസംഖ്യയും അടങ്ങുന്ന റിപ്പോർട്ട് രണ്ടു ദിവസത്തിനകം കലക്ടർമാർ ഡിലിമിറ്റേഷൻ കമ്മീഷന് സമർപ്പിക്കും. ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. തദ്ദേശ സെക്രട്ടറിൽമാർ കലക്ടർമാർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ തിരുത്തലുകൾ വേണ്ടവയ്ക്കുള്ള സമയംകൂടി കണക്കാക്കിയാണ് നീട്ടിനൽകിയത്. പുതുക്കി നിർണയിച്ച വാർഡുകളുടെ അതിർത്തിയടക്കമുള്ളവയിൽ കമ്മീഷൻ്റെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത് ജില്ലാ കലക്ടർമാരാണ്. പഞ്ചായത്തിലെ നിലവിലെ അടിസ്ഥാന വിവരങ്ങൾ, പുതിയതായി രൂപരീകരിച്ച വാർഡുകളുടെ അതിർത്തികളും ജനസംഖ്യയും രേഖപ്പെടുത്തിയ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ കലക്ടർമാർ ഡീലിമിറ്റേഷൻ കമ്മീഷന് സമർപ്പിക്കും
കരട് വിജ്ഞാപനം 16ന് പുറപ്പെടുവിക്കും. ആക്ഷേപങ്ങളും നിർദേശങ്ങളും 15 ദിവസത്തിനകം ഡീലിമിറ്റേഷൻ സെക്രട്ടറിക്കോ ജില്ലാ കലക്ടർമാർക്ക് നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്ക ണം. ഇത് പരിശോധിച്ച് ഡീലിമിറ്റേഷൻ കമ്മീഷണർ നേരിട്ട് സിറ്റിങ് നടത്തിയശേഷമേ അന്തിമ വിജ്ഞാപനമുണ്ടാകൂ.
Discussion about this post