തമിഴ്നാട്ടിലെ ഡിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്നു വയസുള്ള കുട്ടി ഉള്‍പ്പെടെ ഏഴു മരണം. എന്‍.ജി.ഒ. കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സിറ്റിവൈ സ്വകാര്യ ആശുപത്രിയില്‍ വ്യാഴം രാത്രി ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്. നൂറിലധികംപേരെ കിടത്തി ചികിത്സിക്കുന്ന നാലുനിലകളുള്ള അസ്ഥിരോഗ വിഭാഗം ആശുപത്രിയാണിത്.
ഒടിവും ചതവുമായി പൂര്‍ണമായും കിടപ്പിലായ രോഗികളാണ് ഏറെയുമുണ്ടായിരുന്നത്. പരസഹായമില്ലാതെ എഴുന്നേല്ക്കാന് കഴിയാത്ത രോഗികള്‍ക്ക് അപകടമുണ്ടായപ്പോള്‍തന്നെ രക്ഷപ്പെടാന്‍ കഴിയാത്തത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും മൂന്നുവയസുള്ള കുട്ടിയും മരിച്ചതായാണ് പ്രാഥമിക വിവരം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്പതിലധികംപേരാണ് കുടുങ്ങിക്കിടന്നത്.
Discussion about this post