തിരുവനന്തപുരത്ത് സ്വകാര്യ കോളേജിനുള്ളിൽ പുരുഷൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശേരി റോഡിലുള്ള പി.എ. അസീസ് എൻജീനിയറിങ് ആൻഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിനുള്ളിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നു. കോളജിൽ ഉടമയുടെ മൊബാൾ ഫോണും കാറും കണ്ടെത്തിയതിനാലാണ് മൃതദേഹം അബ്ദുൾ അസീസിന്റേത് തന്നെയാണെന്ന് സംശയിക്കുന്നത്. സ്ഥലത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കോളേജ് ഉടമയായ അസീസിന് കടബാധ്യതയുള്ളതായാണ് നാട്ടുകാർ പറയുന്നത്. കടം വാങ്ങിയവർ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉൾപ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകൾ പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു.
Discussion about this post