സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. പവന് 40 രൂപ കുറഞ്ഞ് വില 56,200 രൂപയായി. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 7025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്.
ഈ മാസം ആദ്യം മുതല്‍ സര്‍വകാല റെക്കോര്‍ഡിലായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ ഒന്നിന് 56,400 രൂപയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 56,960 രൂപയിലായിരുന്നു വെള്ളിയാഴ്ചത്തെ വ്യാപാരം. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
Discussion about this post