തേങ്കുറുശി ദുരഭിമാന കൊലപാതകക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഇലമന്ദം കൊല്ലത്തറയിൽ അനീഷ് (25) കൊല്ലപ്പെട്ട കേസിൽ പ്രതികളായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷ് (49, അനീഷിൻ്റെ ഭാര്യ ഹരിതയുടെ അമ്മാവൻ) അച്ഛൻ പ്രഭുകുമാർ (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അരലക്ഷം രൂപ പിഴയും പാലക്കാട് സെഷൻസ് കോടതി വിധിച്ചു.
പാലക്കാട് ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിനായക റാവുവാണ് വിധി പറഞ്ഞത്. ശനിയാഴ്ച കേസ് വിധി പറയാനായി പരിഗണിച്ചെങ്കിലും വാദി, പ്രതി ഭാഗങ്ങൾ ഉന്നയിച്ച വാദങ്ങൾ പരിശോധിക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു..
Discussion about this post