പ്രസിഡൻ്റ് പി ടി ഉഷയും 12 അംഗ ഭരണസമിതിയും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുള്ള ധനസഹായം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി നിർത്തി. കഴിഞ്ഞദിവസം ഉഷയ്ക്കെതിരെ ഭരണസമിതി അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് തീരുമാനമെടുത്തിരുന്നു. 25ന് ചേരുന്ന പ്രത്യേക ഭരണസമിതി യോഗത്തിൽ ഇതുണ്ടാകുമെന്നാണ് സൂചന. അസോസിയേഷൻ സി.ഇ.ഒ. ആയി രഘുറാം അയ്യരെ നിയമിച്ചതിനെ തുടർന്നാണ് ഉഷയും ഭരണസമിതി അംഗങ്ങളും തമ്മിൽ തർക്കമുണ്ടായത്.
തമ്മിലടി നിർത്തണമെന്നും ആഭ്യന്തര ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും ഐ.ഒ.സി. മുന്നറിയിപ്പ് നൽകിയിരുന്നു. എട്ടിന് ചേർന്ന എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് സാമ്പത്തിക സഹായം നിർത്താനുള്ള തീരുമാനം ഐ.ഒ.സി. കൈക്കൊണ്ടത്.
‘ഇപ്പോൾ അവ്യക്തതകൾ നില നിൽക്കുകയാണ്. വിഷയം പരിഹ രിക്കുന്നതുവരെയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് സാമ്പത്തിക സഹായം അനുവദിക്കുന്ന തല്ല. ഇനിമുതൽ കായികതാരങ്ങ ൾക്ക് നേരിട്ടുനൽകുന്ന സ്കോർ ളർഷിപ് മാത്രമേയുണ്ടാകുകയു ള്ളൂ’- പി ടി ഉഷയ്ക്ക് അയച്ച കത്തിൽ ഐ.ഒ.സി. വ്യക്തമാക്കുന്നു.
Discussion about this post