കഴിഞ്ഞ രണ്ടുമത്സരങ്ങളിൽ പൂജയത്തിന് പുറത്തായ സഞ്ജു സാംസൺ വീണ്ടും ഫോമിലേക്ക് ഉയർന്ന് അടിച്ചു തകർത്തത് സെഞ്ച്വറി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാനത്തെയും നാലാമത്തെയും ടി20യിൽ തകർപ്പൻ സെഞ്ചുറിയുമായി സഞ്ജു വീണ്ടും കളം നിറഞ്ഞു. പത്താം ഓവറിൽ അർധ സെഞ്ചുറി തികച്ച സഞ്ജു സാംസൺ സെഞ്ചുറിയിലേക്ക് വളരെ പെട്ടന്നെത്തി. 28 പന്തിൽനിന്നാണ് സഞ്ജു അർധ സെഞ്ചുറി കുറിച്ചത്. പിന്നീട് 23 പന്തുകളെടുത്ത് സെഞ്ചുറിയും നേടി. അപ്പോഴേക്കും ടീം സ്കോർ 250-ലുമെത്തി. ട്രിസ്റ്റൻ സ്റ്റബ്സ് എറിഞ്ഞ പത്താം ഓവറിൽ സിക്സടിച്ച് മോടിയോടെയാണ് സഞ്ജു ഫിഫ്റ്റി തികച്ചത്. ജെറാൾഡ് കോട്സിയുടെ ഓവറിലാണ് സഞ്ജുവിന്റെ സെഞ്ചുറി പൂർത്തിയായത്.
അതിനിടെ തിലക് വർമയും സെഞ്ച്വറി നേടി. 41 പന്തിലാണ് തിലകിൻ്റെ നേട്ടം. ഒൻപത് സിക്സും ആറ് ബൗണ്ടറിയും ചേർന്നതാണ് തിലകിന്റെ ഇന്നിങ്സെങ്കിൽ എട്ട് സിക്സും ആറ് ഫോറും ചേർന്നതാണ് സഞ്ജുവിൻ്റെ സെഞ്ചുറി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 185 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി.
Discussion about this post