ധനമന്ത്രി നിര്‍മ്മല സീതാരാമന് മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റവതരണം തുടങ്ങി..
ആദായനികുതി പരിധി 12 ലക്ഷമാക്കി
മുതിര്‍ന്ന പൗരന്മാര്ക്ക് ഒരു ലക്ഷം രൂപ നികുതി ഇളവ്
വാടകയ്ക്കുള്ള ടി.ഡി.എസ് ആറ് ലക്ഷമാക്കി
ഇന്ത്യയെ കളിപ്പാട്ട നിര്‍മ്മാണത്തിന്റെ ഹബ്ബാക്കി മാറ്റും
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് രാജ്യത്ത് 75,000 മെഡിക്കല്‍ സീറ്റുകള്‍
36 ജീവൻ രക്ഷാമരുന്നുകൾക്ക് നികുതിയിളവ്, ജില്ലാ ആശുപത്രികളിൽ കാൻസർ സെന്ററുകൾ
മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ
എട്ടു കോടി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതി
എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം. ഇതിനായി 500 കോടി രൂപ
തുടര്‍ച്ചയായി എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച് നിര്‍മലാ സീതാരാമന്
തുടര്‍ച്ചയായി എട്ട് കേന്ദ്ര ബജറ്റുകള്‍ അവതരിപ്പിച്ച് ചരിത്രംകുറിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്. 2019ല്‍ രണ്ടാം മോദി മന്ത്രിസഭയിലാണ് ഇന്ത്യയുടെ ആദ്യ മുഴുവന്‍സമയ ധനമന്ത്രിയായി നിര്‍മല ചുമതലയേല്‍ക്കുന്നത്. അന്നുമുതല്‍ 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ബജറ്റുകളും അവതരിപ്പിച്ചത് നിര്‍മലയായിരുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചതിന്റെ റെക്കോഡ് മൊറാര്‍ജി ദേശായിക്കാണ്, പത്ത് ബജറ്റുകള്‍. എന്നാല്‍ ഇത് തുടര്‍ച്ചയായിട്ട് ആയിരുന്നില്ല. 1959നും 64നും ഇടയില്‍ ധനമന്ത്രിയായിരിക്കേ ആറ് ബജറ്റുകളും 1967നും 1969നും ഇടയില്‍ നാല് ബജറ്റുകളുമാണ് അദ്ദേഹം അവതരിപ്പിച്ചത്.
പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മഹാകുംഭമേള നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നിര്‍മല സീതാരാമന് ബജറ്റ് അവതരണം ആരംഭിച്ചത്.
updating
Discussion about this post