ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.
സെപ്റ്റംബര്‍ 8ന് രാത്രി 9ന് കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നിലായിരുന്നു അപകടം. ശ്രീനാഥ് ഭാസി ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസെടുത്ത കേസിന്റെയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേ ഷണത്തിന്റെയും അടിസ്ഥാന ത്തിലാണ് അശ്രദ്ധമായും അല ക്ഷ്യമായും വാഹനം ഓടിച്ച കുറ്റത്തിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച ആര്‍.ടി. ഓഫീസില്‍ ഹാജരാകാന്‍ ശ്രീനാഥിന് നോട്ടീസ് നല്‍കിയിരുന്നു. ഹാജരായി ശ്രീനാഥ് ഭാസി മൊഴി നല്‍കി. ഇതുകൂടി പരിശോധിച്ച ശേഷമാണ് നടപടി. ഗതാഗത വകുപ്പിന്റെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസില്‍ പങ്കെടുത്ത ശേഷമേ താരത്തിന്റെ ലൈസന്‍സ് പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനമാകൂ.
മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശി മുഹമ്മദ് ഫഹീമിനാണ് ശ്രീനാഥിന്റെ വണ്ടിയിടിച്ച് പരി ക്കേറ്റത്. പരിക്കേറ്റ മുഹമ്മദ് ഫഹീം ഒരു മാസത്തോളം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയാണ് അപകടത്തെക്കുറിച്ച് പരാതികളുമായി രംഗത്തെത്തിയത്.
Discussion about this post