സിനിമ സീരിയല്‍ താരം മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. അഞ്ച് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്ത്യം ഷൊര്‍ണൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാടക നടനും ചലച്ചിത്രതാരവുമായ ഗണേഷാണ് മീനയുടെ ഭര്‍ത്താവ്.
200ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്, നന്ദനം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. 25ല്‍ അധികം ടെലിവിഷന്‍ പരമ്പരകളിലും നിരവധി നാടകങ്ങളിലും മീന വേഷമിട്ടു.
തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന് കെ.പി കേശവന്റെ മകളാണ്. കൊപ്പം ബ്രദേഴ്സ് ആര്‍ട്ട്സ് ക്ലബിലൂടെ സ്കൂള്‍ പഠനകാലത്ത് നാടകരംഗത്തെത്തി. 1971ലാണ് പ്രശസ്ത നാടക രചയിതാവും സംവിധായകനും നടനുമായ എ.എന്‍.ഗണേഷിനെ വിവാഹം ചെയ്യുന്നത്. സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍.
Discussion about this post