നടൻ ജയറാമിൻ്റെയും പാർവതിയുടെയും മകൻ കാളിദാസ് ജയറാം വിവാഹിതനായി. മോഡലായ തരിണി കലിങ്കരായർ ആണ് വധു. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 7.15നായിരുന്നു വിവാഹം. ചലച്ചിത്ര രംഗത്തെ പ്രമുഖരുൾപ്പെടെ നിരവധി പ്രശസ്തർ കല്യാണത്തിൽ പങ്കെടുത്തു.
കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കലിങ്കരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഇരുവരുടെയും പ്രീ വെഡിങ് ചടങ്ങ് ഇന്നലെ ചെന്നൈയിൽ നടന്നിരുന്നു.
നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ തരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
കാളിദാസിൻ്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരിൽ ഇക്കഴിഞ്ഞ മേയിലാണ് നടന്നത്. 1992 സെപ്റ്റംബർ ഏഴിന് ഗുരുവായൂരിലായിരുന്നു ജയറാമിൻ്റേയും പാർവതിയുടേയും വിവാഹം.
Discussion about this post