കർണാടകയിലെ ചിത്രദുർഗ സ്വദേശി രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആറാഴ്ചത്തേക്കാണ് ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ദർശന് നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന ബെല്ലാരിയിലെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നുള്ള റിപ്പോർട്ടുകൂടി പരിഗണിച്ചാണ് ജാമ്യ ഹരജിയിൽ അനുകൂല ഉത്തരവുണ്ടായത്. ദർശനും കൂട്ടുപ്രതികളും സമർപ്പിച്ച ജാമ്യഹർജി നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും തെളിവുകൾ നശിപ്പിച്ചേക്കാമെന്നും നിരീക്ഷിച്ചാണ് കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. പിന്നീട് ജയിലിൽ വി.ഐ.പി പരിഗണന ലഭിച്ച തായി പരാതിയുയർന്നതിനെ തുടർന്ന് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റിയിരുന്നു.
നടിയും സുഹൃത്തുമായ പവിത്ര ഗൗഡയ്ക്കെതിരേ സമൂഹമാധ്യമങ്ങ ളിലൂടെ അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ചാണ് ദർശനും കൂട്ടാളികളും ചേർന്ന് രേണുകസ്വാമിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസിലെ 18 പ്രതികളും ജൂൺ 11 മുതൽ റിമാൻഡിലാണ്.
Discussion about this post