കടയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന നടൻ വിനായകന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് വൈറലായത്. സംഭവം ഗോവയിൽ ആണെന്നാണ് റിപ്പോർട്ടുകൾ. ചെറിയ ഒരു കടയുടെ മുന്നിൽ നിന്ന് അസഭ്യം പറയുന്ന വിനായകനെയാണ് വീഡിയോയിൽ കാണുന്നത്.
സിനിമാ ഷൂട്ടിംഗ് ആണോയെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ സംശയം പ്രകടിപ്പിച്ചെങ്കിലും അല്ലെന്നാണ് പറയുന്നത്. ഇതോടെ വിനായകനെതിരായി രൂക്ഷമായ വിമർശനവും ഉയർന്നു. വിനായകൻ കടയുടെ മുന്നിൽ നിന്ന് അസഭ്യം പറയാനുണ്ടായ കാരണമെന്തെന്ന് വ്യക്തമല്ല.
രജനികാന്തിൻ്റെ ‘ജയിലർ’ എന്ന സിനിമ വലിയ വിജയമായതോടെ കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള നടനാണ് വിനായകൻ. രജനികാന്തിന്റെ പ്രതിനായകനായ വർമൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ചത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഇതുവരെ പേരിട്ടില്ലാത്ത ചിത്രമാണ് വിനായകന്റെ പുതിയ ചിത്രം.
Discussion about this post