യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന മലയാ ളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ സഹായം വാഗ്ദാനം ചെയ്ത് ഇറാൻ. മാനുഷിക പരിഗണന എന്ന നിലയിൽ വിഷയത്തിൽ ഇടപെടാൻ തയാറാണെന്ന് ഇറാൻ നയതന്തജ്ഞൻ അറിയിച്ചു.
ഇറാൻ വിദേശകാര്യ സഹമന്ത്രി ഡോ. തഖ്ത്റാവഞ്ചിയുടെ ഇന്ത്യാ സന്ദർശനത്തിനിടെ ഇറാൻ എംബസിയിൽ ഇന്ത്യൻ മാധ്യമപ്രവർ ത്തകരുമായുള്ള അനൗദ്യോഗിക സംഭാഷണത്തിനിടെയാണ് നയതന്തജ്ഞൻ സഹായം വാഗ്ദാനം ചെയ്തത്.
നയതന്ത്ര ചാനലിലൂടെയുള്ള ഇടപെടൽ, കൊല്ലപ്പെട്ട യമനി പൗരൻ്റെ കുടുംബവുമായുള്ള മധ്യസ്ഥ ചർച്ച എന്നിങ്ങനെയുള്ള സാധ്യതകളാകും വിഷയത്തിൽ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.
യമനിലെ ഹൂതി വിമതരുമായി അടുത്തബന്ധമുള്ള ഇറാന്റെ പ്രതികരണം പ്രതീക്ഷ പകരുന്നതാണ്. വധശിക്ഷ ഒരു മാ സത്തിനകം നടപ്പാക്കാൻ കഴിഞ്ഞ ദിവസം യമൻ പ്രസിഡൻ്റ് അനുമതി നൽകിയിരുന്നു. മോചനത്തിനായി ഇറാന്റെ സഹായം കേന്ദ്രസർക്കാർ തേടിയിരുന്നോ എന്നതിൽ കേന്ദ്രമോ ഇറാനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
യമൻ്റെ തലസ്ഥാനമായ സനയടക്കം രാജ്യത്തിന്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും നിയന്ത്രിക്കുന്നത് ഹൂതികളാണ്. ഷിയ മുസ്ലിം ആചാരങ്ങൾ പിന്തുടരുന്ന ഹൂതികൾക്ക് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയോടും ആദരമുണ്ട്. ഹൂതി സർക്കാരിനെ അംഗീകരിച്ച ഏക രാഷ്ട്രമാണ് ഇറാൻ.
Discussion about this post