നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ച് മുതദേഹം പുറത്തെടുത്തു. പൊലീസ് സർജനും ഫൊറൻസിക് സംഘമുൾപ്പെടെയുള്ള വിദഗ്ധർ സ്ഥലത്തെത്തിയാണ് മുതദേഹം പുറത്തെടുത്തത്. നെഞ്ചിനൊപ്പം പൂജാ സാധനങ്ങൾ മൂടി ഇരിക്കുന്ന നിലയിലാണ് മുതദേഹം കുഴിയിൽ ഉണ്ടായിരുന്നത്. മുതദേഹം പിന്നീട് പോസ്റ്റുമോർട്ടം നടത്തുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൻ്റെ സുരക്ഷയിലായിരുന്നു നടപടികൾ. പ്രതിഷേധം കണക്കിലെടുത്ത് രാവിലെ 10 മണിക്ക് മുമ്പ് കല്ലറ തുറന്ന് നടപടി പൂർത്തിയാക്കാൻ പൊലീസ് തീരുമാനിച്ചിരുന്നു.
കലക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് ഇന്ന് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്.
Discussion about this post