പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ നിലവിൽ രജിസ്റ്റർ ചെയ്തത് ഇരുന്നൂറിലേറെ കേസുകൾ. എണ്ണായിരത്തിലേറെ പേരുടെ പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലായി എത്തിയിട്ടുണ്ട്. കൂടുതൽ പേർ പരാതികളുമായി എത്തുന്നുണ്ട്. സമാന സ്വഭാവമുള്ള പരാതികൾ ഒറ്റകേസായി രജിസ്റ്റർ ചെയ്യുന്നതിനാലാണ് കേസുകളുടെ എണ്ണം കുറഞ്ഞത്. ആയിരം കോടിയിലേറെ രൂപ തട്ടിയതായാണ് പൊലീസ് കരുതുന്നത്.
സ്കൂട്ടറിന് 56,000 മുതൽ 60,000 വരെ, തയ്യൽ മെഷിന് 8000, ലാപ്ടോപ്പിന് 30,000 വരെ, ഗൃഹോപകരണങ്ങൾക്ക് 20,000 മുതൽ 60,000 വരെ എന്നിങ്ങനെയാണ് തുക വാങ്ങിയത്. കേന്ദ്രപദ്ധതിയിൽ സി.എസ്.ആർ ഫണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ ചേർത്തത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരേയും കുടുക്കിയ തട്ടിപ്പിൽ വയനാട് ജില്ലയിൽ ആയിരത്തഞ്ഞൂറോളം പേർ തട്ടിപ്പിനി നിരയതായാണ് സ്പെഷൽ ബ്രാഞ്ച് പ്പോർട്ട്.
തൃശൂരിൽ അന്തിക്കാട് സ്റ്റേഷനിൽ നാല് പരാതിയുണ്ട്. കോഴിക്കോട് നടക്കാവിലും ബാലുശേരിയിലുമായി മൂന്ന് കേസ് രജിസ്റ്റ ചെയ്തു. ആറു കോടിയിലേറെയാണ് ഇതുപ്രകാരമുള്ള തട്ടിപ്പു തുക. കണ്ണൂരിൽ 12 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. രണ്ടായിരത്തോളംപേർ ഇരകളായി കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ മാത്രം മൂന്ന് കോടിയുടേതാണ് തട്ടിപ്പ്. വളപട്ടണം, ചക്കരക്കൽ, മയ്യിൽ, ശ്രീകണ്ഠപുരം, കുടിയാൻമല, പയ്യന്നൂർ, തളിപ്പറമ്പ്, പയ്യാവൂർ, എടക്കാട് സ്റ്റേഷനുകളിലാണ് പരാതിക്കാരിലേറെയും.
കോട്ടയത്ത് ഈരാറ്റു പേട്ടയിൽ മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സൂചന. ആലപ്പുഴയിൽ 1200പേർ പരാതിപ്പെട്ടു. അമ്പതോളം കേസുകൾ രജിസ്റ്റർചെയ്തു. 18 കോടിരൂപ യുടെ തട്ടിപ്പ് നടന്നെന്നാണ് ഇതു വരെയുള്ള വിവരം. 3036 പേരിൽ നിന്നായി 25 കോടിയോളം പിരിച്ചു. എറണാകുളത്ത് കോതമംഗലം, മൂ വാറ്റുപുഴ, പറവൂർ, വാഴക്കുളം, കല്ലൂർക്കാട്, പോത്താനിക്കോട് സ്റ്റേഷനുകളിലാണ് പരാതികൾ.
സംസ്ഥാനത്തെ 14 ജില്ലകളില്ലും ഇത്തരത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ട്.
തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര അന്വേഷണ ഏജൻസികളും അന്വേ ഷണത്തിനൊരുങ്ങുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും വിശദാംശങ്ങൾ തേടി. കേരള പൊലിസ് ചുമത്തിയ വഞ്ച നാകുറ്റവും സാമ്പത്തിക ഇടപാടുകളും ഇ.ഡിക്ക് അന്വേഷണം ആരംഭിക്കാൻ പര്യാപ്തമാണ്..
Discussion about this post