പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്തം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ റോഡ് ഉപരോധിക്കുകയാണ്. 150-ഓളം ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.
ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമീപനത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെയാണ് ബന്ദ് പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ കർഷക വിഭാഗവും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ബസ്, തീവണ്ടി സർവീസുകൾ സ്തംഭിച്ചനിലയിലാണ്. ബന്ദിനെ തുടർന്ന് 150-ഓളം ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 200 ഇടങ്ങളിൽ ഗതാഗതം സ്തംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും സർക്കാരുകളുടെ സമീപനത്തിൽ മാറ്റംവേണമെന്നുമാണ് കർഷകർ ആവശ്യപ്പെടുന്നത്. വാഹനങ്ങളും സമരത്തിൽ പങ്കുചേരും. സമരത്തിൻ്റെ ഭാഗമായി ജനുവരി നാലിന് കർഷക മഹാപഞ്ചായത്ത് ചേരുമെന്നും തുടർനടപടി യോഗത്തിൽ തീരുമാനിക്കുമെന്നും കർഷകർ അറിയിച്ചിട്ടുണ്ട്.
Discussion about this post