ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ വീണ്ടും പിറകില്‍. 127 രാജ്യങ്ങളുടെ പട്ടികയില്‍ 105-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം 125 രാജ്യങ്ങളില്‍ 111-ാം സ്ഥാനമായിരുന്നു. സൊമാലിയ, യെമന്‍, ചാഡ്, മഡഗാസ്‌കര്‍, കോംഗോ എന്നിവയാണ് പട്ടിണി കഠിനമായി നേരിടുന്ന രാജ്യങ്ങള്‍.
ഏറ്റവും മികച്ച സ്‌കോര്‍ പൂജ്യവും ഏറ്റവും മോശം സ്‌കോര്‍ നൂറും ആണ്. ഇന്ത്യക്ക് ലഭിച്ചത് 27.3 ആണ്. ഗുരുതര പട്ടിണി നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യയെന്നാണ് ഇത് വ്യക്തമാക്കുന്നത്. ലോകത്തിലെ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണിയുടെ അളവ് പതിറ്റാണ്ടുകളായി ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
പട്ടിണി കുറഞ്ഞ 22 രാജ്യങ്ങളുടെ പട്ടികയില്‍ ചൈന, ബെലാറൂസ്, ചിലി,ബോസ്‌നിയ, കോസ്റ്ററിക്ക എന്നീ രാജ്യങ്ങളാണ് ആദ്യം. രാജ്യാന്തര സന്നദ്ധസംഘടനകളായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡ്, വെല്‍ത് ഹംഗര്‍ ലൈഫ് എന്നിവ സംയുക്തമായി പട്ടിണിയും പോഷകാഹാരക്കുറവും മാനദണ്ഡങ്ങളാക്കി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ദയനീയസ്ഥിതി വിശദീകരിക്കുന്നത്. പോഷകാഹാരക്കുറവ്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ വളര്‍ച്ച മുരടിപ്പ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് സൂചിക.
Discussion about this post